മുംബൈ : പാല്‍ഘറില്‍ ഹിന്ദു സന്യാസിമാരെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് 18 പേരെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 134 ആയി.

 

https://youtu.be/ZEtWT4BINQE

നിലവില്‍ കേസ് അന്വേഷണം മഹാരാഷ്ട്ര പോലീസിലെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിനാണ്. ഇന്ന് അറസ്റ്റിലായ 18 പേര്‍ ഉള്‍പ്പെടെ 24 പേരെയാണ് സിഐഡി അറസ്റ്റ് ചെയ്തിരിക്കുന്നത്. 110 പേരെയാണ് കേസില്‍ പോലീസ് പിടികൂടിയിരുന്നത്. പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് നിരവധി പരാതികള്‍ ഉയര്‍ന്നു വന്നിരുന്നു. ഇതേ തുടര്‍ന്നാണ് സിഐഡി അന്വേഷണം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *