തിരുവനന്തപുരം: സംസ്ഥാനത്തു വൈന്‍ നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് അനുമതി നല്‍കുമെന്നു മന്ത്രി ഇ.പി.ജയരാജന്‍. ലോക്ഡൗണ്‍ കാരണം പഴം കര്‍ഷകര്‍ക്കുണ്ടായ പ്രതിസന്ധി മറി കടക്കാനാണു തീരുമാനം.കാര്‍ഷികോത്പന്നങ്ങളില്‍ നിന്നു മൂല്യവര്‍ധിത ഉല്‍പന്നങ്ങളുണ്ടാക്കുന്ന പദ്ധതിയുടെ ഭാഗമായാണു വൈന്‍ നിര്‍മാണത്തിനു അനുമതി നല്‍കുന്നത്.

ലോക്ഡൗണ്‍ കാരണം പ്രതിസന്ധിയിലായ പൈനാപ്പിള്‍, ജാതി കര്‍ഷകരെ രക്ഷിക്കുകയെന്നതും സര്‍ക്കാര്‍ നിര്‍ദേശത്തിനു പിന്നിലുണ്ട്. നിര്‍മാണ യൂണിറ്റുകള്‍ക്കായി കുറഞ്ഞ പലിശയ്ക്കു വായ്പ ലഭ്യമാക്കും. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *