കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടന്നു

കോവിഡ് 19 രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടന്നു. സംസ്ഥാനങ്ങളുടെ കണക്കുപ്രകാര ഇന്ത്യയില്‍ 85,761 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കൊറോണ വൈറസിന്റെ ഉത്ഭവമായ ചൈനയിലാകട്ടെ 82,933 പേര്‍ക്കാണ് രോഗം പിടിപെട്ടത്. രാജ്യത്ത് 2,674 പേരാണ് കോവിഡിനെ തുടര്‍ന്ന് മരിച്ചത്. ഏപ്രില്‍ മാസം ചൈനയില്‍ പുതിയ രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവു വന്നിട്ടുണ്ട്. എന്നാല്‍ ചൈനയേക്കാള്‍ കുറഞ്ഞ മരണനിരക്കാണ് ഇന്ത്യയ്ക്ക് ആശ്വാസം. ചൈനയില്‍ 4633 മരണം സംഭവിച്ചപ്പോള്‍ ഇന്ത്യയില്‍ കോവിഡിനെ തുടര്‍ന്ന് 2657 പേര്‍ക്ക് ജീവന്‍ നഷ്ടമായത്..

Leave a Reply

Your email address will not be published. Required fields are marked *