ലോക്ക് ഡൗണ്‍ ലംഘിച്ചതിന് അങ്കമാലി എം.എല്‍.എയ്ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ കേസെടുത്തു

അങ്കമാലി: ലോക്ക് ഡൗണ്‍ ലംഘിച്ചതിന് അങ്കമാലി എം.എല്‍.എ റോജി എം ജോണിനെതിരെ കേസെടുത്തു. സാമൂഹിക അകലം പാലിക്കാതെ കുട്ടികള്‍ക്ക് മാസ്‌ക് വിതരണം ചെയ്തതിനാണ് കേസ്. റൂറല്‍ എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം കാലടി പോലീസാണ് കേസെടുത്തത്. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.പി ജോര്‍ജ് അടക്കം പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഇന്ന് രാവിലെയാണ് എം.എല്‍.എ മാസ്‌ക് വിതരണം ചെയ്യുന്ന വാര്‍ത്ത മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കേസെടുക്കാന്‍ എറണാകുളം റൂറല്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയത്. പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു അങ്കമാലി എം.എല്‍.എ. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം എം.എല്‍.എയും മാസ്‌ക് വിതരണം നടത്തി. ഇതേതുടര്‍ന്നാണ് കേസെടുത്തത്.പരിപാടി സംഘടിപ്പിച്ച ടി.പി ജോര്‍ജിനെയാണ് ഒന്നാം പ്രതിയാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *