കരൂര്‍ : മുതിര്‍ന്ന സിപിഎം നേതാവും, പൊളിറ്റ് ബ്യൂറോ മുന്‍ അംഗവുമായിരുന്ന കെ. വരദരാജന്‍ (74) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തമിഴ്നാട്ടിലെ കരൂരിലായിരുന്നു അന്ത്യം. മരണാനന്തര ചടങ്ങുകള്‍ തിരുച്ചിറപ്പള്ളിയില്‍ നടക്കും.1968 ല്‍ പാര്‍ട്ടി അംഗമായി. നിരവധി സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹം 1998 ല്‍ ഓള്‍ ഇന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.1998 ല്‍ സി.പി.എം കേന്ദ്ര കമ്മിറ്റിയിലും 2005 ല്‍ പൊളിറ്റ് ബ്യൂറോയിലും അംഗമായി. നിലവില്‍ കേന്ദ്ര കമ്മിറ്റി അംഗവും കിസാന്‍ സഭ വൈസ് പ്രസിഡന്റുമാണ്.
2020-05-16

