തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയര്‍ത്തുമെന്നുള്ള കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. സംസ്ഥാനങ്ങളിലെ ഭരണ സ്തംഭനം ഒഴിവാക്കാന്‍ ഇത് സഹായിക്കുമെന്നും ഐസക്ക് വ്യക്തമാക്കി. അതേസമയം വായ്പാ പരിധി ഉയര്‍ത്തുന്നതിന് മുന്നോട്ടുവച്ച ഉപാധികള്‍ ചര്‍ച്ചചെയ്യുകയോ ഒഴിവാക്കുകയോ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വായ്പാ പരിധി ഉയര്‍ത്തിയതോടെ കേരളത്തിന് 18087 കോടി രൂപ അധികം വായ്പയെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *