തൃശൂര്‍: കേരളത്തില്‍ കോവിഡ് ബാധിച്ച്‌ ഒരാള്‍കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം നാലായി. മുംബൈയില്‍ നിന്ന് തൃശൂരിലെത്തിയ എഴുപത്തിമൂന്നുകാരിയാണ് മരിച്ചത്. മുംബൈയില്‍നിന്ന് റോഡ് മാര്‍ഗമാണ് ഇവര്‍ നാട്ടിലെത്തിയത്.ചാവക്കാട്‌ താലൂക്ക്‌ ഹോസ്പിറ്റലിൽ ചികിത്സയില്‍ ആയിരുന്നു.
പാലക്കാട് വഴി പ്രത്യേക വാഹനത്തില്‍ പെരിന്തല്‍മണ്ണ വരെ മൂന്ന് പേരോടൊപ്പം യാത്ര ചെയ്തുവന്ന ഇവര്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മകന്‍ ആംബുലന്‍സുമായി ചെല്ലുകയും ഇവരെ മേയ് 20 ന് പുലര്‍ച്ചെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനു തീരുമാനിച്ചിരുന്നെങ്കിലും അതിനു മുന്‍പ് മരണം സംഭവിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *