പത്തനംതിട്ട: സ്‌കൂട്ടറിന്റെ അറയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന വാറ്റുചാരായവുമായി ഡിവൈഎഫ്‌ഐ മലയാലപ്പുഴ മേഖലാ സെക്രട്ടറി അടക്കം രണ്ടുപേര്‍ പിടിയില്‍. പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും. മലയാലപ്പുഴ ഇലക്കുളംപാമ്പേറ്റു മലയില്‍ നിന്ന് ഇന്നലെ രാത്രിയാണ് ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ കിഴക്കുപുറം കടയ്ക്കാമണില്‍ രഞ്ജു (28), സുഹൃത്ത് പള്ളിക്കല്‍ ഇലക്കുളം നിതിന്‍ (24) എന്നിവരെ അറസ്റ്റ് ചെയ്തത്.

മലയാലപ്പുഴ ഇന്‍സ്പെക്ടര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ഒരിക്കല്‍ മദ്യപിച്ച ശേഷം വീണ്ടും വാങ്ങാനായി എത്തിയപ്പോഴായിരുന്നു പിടിവീണത്.പ്രതികള്‍ പിടിയിലായതിന് പിന്നാലെ ഇവര്‍ക്കെതിരേ കേസ് എടുക്കാതിരിക്കാന്‍ സിപിഎം നേതൃത്വം ഇടപെട്ടു.പിടികൂടിയത് ചാരായമല്ലെന്ന് വരുത്താനായിരുന്നു ശ്രമം. എന്നാല്‍ പൊലീസ് ഇതിനു വഴങ്ങാതെ കേസെടുക്കുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *