തിരുവനന്തപുരം; സംസ്ഥാനം അതീവ ജാഗ്രതയിലും, ആശങ്കയിലും. സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. രണ്ട് പേര് മാത്രമാണ് ഇന്ന് രോഗമുക്തരായത്..
ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചവരില്‍ 17 പേര് വിദേശത്തുനിന്നും എത്തിയവരാണ്. 14 പേര് മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരും. ഇതില്‍ 21 പേര് മഹാരാഷ്ട്രയില്‍നിന്നും ഓരോരുത്തര് തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിച്ചു. കോഴിക്കോട് ആരോഗ്യപ്രവര്‍ത്തകനാണ് കോവിഡ് സ്ഥിരീകരിച്ചത്.
732 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 216 പേര് കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും വര്‍ധിച്ചു. 84288 പേര് ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 83649 പേര് വീടുകളിലോ സ്ഥാപന ക്വാറന്റൈന് കേന്ദ്രങ്ങളിലോ നിരീക്ഷണത്തിലാണ്. 609 പേര് ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് മാത്രം 162 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
2020-05-22

