ദമാം: സഊദിയില്‍ കോവിഡ് ബാധിച്ച്‌  കോഴിക്കോട് സ്വദേശി മരണപ്പെട്ടു. ഫറോക് മണ്ണൂര്‍ സ്വദേശി പാലക്കോട്ട് പരേതനായ സീതിക്കോയയുടെ മകന്‍ അബ്ദുല്‍ അസീസ് (52) ആണ് കിഴക്കന്‍ സഊദിയിലെ ജുബൈലില്‍ മരണപ്പെട്ടത്. കൊവിഡ് വൈറസ് ബാധയേറ്റ് ഒരാഴ്ച്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആദ്യ ഘട്ടത്തില്‍ പനിയും ചെറിയ ജലദോഷ പ്രശ്‌നങ്ങളും ഉണ്ടായിരുന്നെകിലും സാധാരണ രീതിയിലായിരുന്നു ചികിത്സ. തുടര്‍ന്ന് പതിനാലിന് വ്യാഴാഴ്ച്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ചികിത്സ തുടരുന്നതിനിടെ ടെസ്റ്റുകള്‍ നടത്തിയപ്പോള്‍ ന്യൂമോണിയ ബാധിച്ചതായും കണ്ടെത്തി. ഇതിനിടെ പരിശോധന ഫലം പുറത്തുവന്നപ്പോള്‍ കോവിഡ് പോസിറ്റിവ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *