രാജ്യത്ത് കൊവിഡ് ബാധിതര്‍ ഒന്നേകാല്‍ ലക്ഷം കടന്നു; മരണസംഖ്യ 3720

ന്യുഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6654 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1,25,101 ആയി.

ഇന്നലെ 137 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 3720 ആയി. 69,597 പേര്‍ ചികിത്സയില്‍ തുടരുന്നുണ്ട്. തുടര്‍ച്ചയായ ആറാം ദിവസമാണ് മരണനിരക്ക് 130നു മുകളില്‍ തുടരുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *