മുംബൈ: ബോളിവുഡ് താരം കിരണ്‍ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതോടെ ഹോം ക്വാറന്റീന്‍ കഴിയുന്ന അദ്ദേഹത്തിന് യാതൊരുവിധ രോഗലക്ഷങ്ങളും പ്രകടിപ്പിച്ചിരുന്നില്ല. 74 കാരനായ അദ്ദേഹം കൊവിഡ് പരിശോധനയ്ക്ക് മേയ് 14നാണ് ആശുപത്രിയില്‍ എത്തിയത്.

ചില ആരോഗ്യപരിശോധനകള്‍ക്കായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് കൊവിഡ് പരിശോധന നിര്‍ബന്ധമാണെന്ന് അധികൃതര്‍ പറഞ്ഞത്. അങ്ങനെ നടത്തിയ പരിശോധനയിലാണ് തനിക്ക് കൊവിഡ് പോസിറ്റീവായതെന്ന് താരം പിടിഐയോട് പറഞ്ഞു. തനിക്ക് മറ്റ് രോഗലക്ഷങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഇപ്പോഴും ഇല്ല. പനിയും ചുമയും ശ്വാസതടസവും ഒന്നും തന്നെയില്ല. ഞാന്‍ ഇപ്പോള്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണ്- കിരണ്‍ കുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *