കോഴിക്കോട്: ജില്ലയില്‍ ഇന്ന് ഒരു കൊവിഡ് പോസിറ്റീവ് കേസ് കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ജയശ്രീ വി അറിയിച്ചു. 39 വയസ്സുള്ള തൂണേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. മേയ് 12 നു ദുബായ് കണ്ണൂര്‍ വിമാനത്തില്‍ കണ്ണൂരില്‍ എത്തിയ ഇദ്ദേഹം പ്രത്യേക വാഹനത്തില്‍ വടകര കൊവിഡ് കെയര്‍ സെന്ററില്‍ എത്തി അവിടെ നിരീക്ഷണത്തില്‍ ആയിരുന്നു. മെയ് 22 നു സ്രവപരിശോധന നടത്തുകയും പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇന്ന് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയും ചെയ്തു. ഇപ്പോള്‍ ആരോഗ്യ നില തൃപ്തികരമാണ്.

Leave a Reply

Your email address will not be published. Required fields are marked *