കോവിഡ് ബാധിച്ച്‌ ഗള്‍ഫില്‍ മരിക്കുന്ന മലയാളികളുടെ എണ്ണത്തില്‍ വര്‍ധനവ്; ഏഴ് മലയാളികള്‍ ഇന്ന് മരിച്ചു

കോവിഡ് ബാധിച്ച്‌ ഗള്‍ഫില്‍ മരിക്കുന്ന മലയാളികളുടെ എണ്ണത്തില്‍ വര്‍ധനവ്. മലയാളി നഴ്സ് ഉള്‍പ്പെടെ 7 പേര്‍ ഇന്ന് ഗള്‍ഫില്‍ രോഗം ബാധിച്ച്‌ മരിച്ചു. കുവൈത്തില്‍ നാലും യു.എ.ഇയില്‍ മൂന്നും പേരാണ് മരിച്ചത്.

നഴ്സായ പത്തനംതിട്ട സ്വദേശി അന്നമ്മ ചാക്കോ ആണ് കുവൈത്തില്‍ മരിച്ചത്. കണ്ണൂര്‍ പാനൂര്‍ സ്വദേശി തയ്യുള്ളതില്‍ ഖാദര്‍ ദുബൈയില്‍ മരിച്ചു. അബൂദബി മുസഫ സണ്‍റൈസ് സ്കൂള്‍ അധ്യാപകനായ കണ്ണൂര്‍ പാനൂര്‍ സ്വദേശി അനില്‍, അബൂദബി ശൈഖ് ഷഖ്ബൂത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തൃശൂര്‍ കാട്ടൂര്‍ സ്വദേശി ഫിറോസ് ഖാന്‍, കുവൈത്തിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശി ബദറുള്‍ മുനീര്‍, തൃശൂര്‍ വാടാനപ്പള്ളി സ്വദേശി ഹസ്ബുല്ല ഇസ്മയില്‍, കോഴിക്കോട് സ്വദേശി സാദിഖ് ചെറിയതോപ്പില്‍ എന്നിവരാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 122 ആയി

Leave a Reply

Your email address will not be published. Required fields are marked *