പത്തനംതിട്ട: നാട്ടില്‍ പോകാന്‍ അവസരം ഒരുക്കണമെന്നാവശ്യപ്പെട്ട്‌ സിപിഎം പത്തനംതിട്ട ജില്ല കമ്മിറ്റി ഓഫീസിന് മുന്നില്‍ സംഘടിച്ച് പ്രതിഷേധിച്ച അതിഥി തൊഴിലാളികളെ പോലീസ് വിരട്ടിയോടിച്ചു. നാട്ടിലെത്താന്‍ ബസ് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അറുപതോളം അതിഥി തൊഴിലാളികളാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് പാര്‍ട്ടി ഓഫീസിന് മുന്നില്‍ പ്രതിഷേധം ഉയര്‍ത്തിയത്. കണ്ണങ്കരയില്‍ തൊഴിലാളികളുടെ താമസസ്ഥലത്തിന് സമീപമുള്ള സിപിഎം ഓഫീസിന് മുന്നിലാണ് ഇവര്‍ സംഘടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *