സുല്‍ത്താന്‍ ബത്തേരി : അപ്രതീക്ഷിതമായി കേരളത്തിലേക്കെത്തിയ നടി ഭാവന ക്വാറന്റൈനില്‍. ഇതര സംസ്ഥാനത്ത് നിന്നും എത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് നടിയെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചത്.

ബെംഗളൂരുവില്‍ നിന്ന് തൃശൂരിലെ വീട്ടിലേക്കു തിരിച്ച നടി ഭാവന മുത്തങ്ങ അതിര്‍ത്തി വഴി കേരളത്തിലെത്തിയപ്പോഴാണ് ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചത്. അതിര്‍ത്തി വരെ ഭര്‍ത്താവിനൊപ്പം കാറിലെത്തിയ നടി തുടര്‍ന്ന് സഹോദരനൊപ്പമാണ് യാത്ര തുടര്‍ന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് നടി മുത്തങ്ങയില്‍ എത്തിയത്.

ചെക്‌പോസ്റ്റുകളിലെ നടപടി ക്രമങ്ങള്‍ക്ക് ശേഷം ഫെസിലിറ്റേഷന്‍ സെന്ററിലെത്തി ആരോഗ്യ പരിശോധനയ്ക്ക് വിധേയയായി. ഭാവനയുടെ സ്രവസാംപിള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. ഫെസിലിറ്റേഷന്‍ സെന്ററിലും പരിസരത്തും ഉണ്ടായിരുന്നവര്‍ക്കെല്ലാം ഭാവനയുടെ പെട്ടെന്നുള്ള വരവ് ആശ്ചര്യമുണ്ടാക്കി. ചിലരൊക്കെ സാമൂഹിക അകലമൊക്കെ പാലിച്ച്‌ നടിക്കൊപ്പം സെല്‍ഫിയും എടുത്തു.പിന്നീട് പോലീസ് എസ്കോർട്ടോടെ ഹോം ക്വാറന്റൈനില്‍ ആക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *