തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്പനശാലകള്‍ മറ്റന്നാള്‍ തുറക്കും. എക്സൈസ് മന്ത്രിയുടെ വാര്‍ത്താസമ്മേളനം നാളെ നടക്കും. മദ്യശാലകള്‍ തുറക്കുന്നതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അറിയിക്കും.അതിനിടെ മദ്യവില്പനശാലകള്‍ തുറക്കാനുള്ള നടപടികള്‍ ബെവ്കോ തുടങ്ങിയിട്ടുണ്ട്.
സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള വെര്‍ച്വല്‍ ക്യൂ ആപ്പായ ബെവ്ക്യുവിന് ഇന്ന് ഗൂഗിള്‍ അനുമതി നല്‍കിയിരുന്നു. ഇന്നുരാത്രിയോടെ ഈ ആപ്പ് പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും അനുയോജ്യമായ സാങ്കേതിക വിദ്യയാണ് ആപ്പില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും സാധാരണ ഫോണിലും ആപ്പ് ഉപയോഗിക്കാമെന്നും ആപ്പ് നിര്‍മ്മിച്ച ഫെയര്‍ കോഡ്കമ്പനി അധികൃതര്‍ വ്യക്തമാക്കി.
