മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്തത് ഗുണ്ടാ പിരിവ് നിരസിച്ചതിനുള്ള പ്രകോപനമെന്ന് അറസ്റ്റിലായ പ്രതി കാരി രതീഷ്

മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്തത് ഗുണ്ടാ പിരിവ് നിരസിച്ചതിനുള്ള പ്രകോപനമെന്ന് അറസ്റ്റിലായ പ്രതി കാരി രതീഷ് എന്ന രതീഷ് മലയാറ്റൂര്‍ തന്നെ പോലീസിനോടു സമ്മതിച്ചു. മതവികാരം പറഞ്ഞാല്‍ കൂടുതല്‍ ആളുകളുടെ പിന്തുണയുണ്ടാകുമെന്ന് കരുതിയെന്നാണ് മൊഴി. അണിയറ പ്രവര്‍ത്തകരോട് പണം ആവശ്യപ്പെട്ടിരുന്നു. അത് നല്‍കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് സെറ്റ് പൊളിക്കാന്‍ തീരുമാനിച്ചതെന്നും ഇയാള്‍ മൊഴി നല്‍കിയെന്ന് പൊലീസ് പറയുന്നു.

മുഖ്യപ്രതിയായ മലയാറ്റൂര്‍ സ്വദേശി രതീഷ് (കാരി രതീഷ്) എന്നറിയപ്പെടുന്ന രാഷ്ട്രീയ ബജ്‌റംഗ്ദള്‍ സംഘടനയുടെ ജില്ലാ വിഭാഗ് പ്രസിഡന്റ് അങ്കമാലിയില്‍ വച്ച്‌ ഇന്നലെയാണ് അറസ്റ്റിലായത്. വിവിധ സിനിമാ സംഘടനകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മറ്റൊരാളെ കൂടി സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *