വയനാട്ടില്‍ കുരങ്ങുപനി ലക്ഷണങ്ങളോടെ ഏഴ്​ വയസ്സുകാരന്‍ ചികിത്സയില്‍

മാനന്തവാടി: വയനാട്ടില്‍ കുരങ്ങുപനി ലക്ഷണങ്ങളോടെ ഏഴ്​ വയസ്സുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബേഗൂര്‍ ചങ്ങലഗേറ്റ് കോളനിയിലെ കുട്ടിയെയാണ്​ കുരങ്ങുപനി ലക്ഷണങ്ങളോടെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

ഈ വര്‍ഷം ഇതുവരെ ജില്ലയില്‍ 28 പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിക്കുകയും മൂന്നുപേര്‍ മരിക്കുകയും ചെയ്തിരുന്നു. മൂന്ന് ഡോസ് കുത്തിവെപ്പ് കുരങ്ങ് പനി ബാധിത മേഖലയിലെ എല്ലാവരും സ്വീകരിക്കണമെന്നും ഒന്നോ രണ്ടോ ഡോസ് മാത്രം എടുത്തത് കൊണ്ട് പൂര്‍ണ സംരക്ഷണം ലഭിക്കില്ലെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *