കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ ഒന്നിന് എത്തും: ഐഎംഡി

ഡല്‍ഹി: ജൂണ്‍ ഒന്നിന് തന്നെ കാലവര്‍ഷം കേരളത്തില്‍ എത്തുമെന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് (ഐഎംഡി). തെക്കുകിഴക്കന്‍, കിഴക്ക്-മധ്യ അറേബ്യന്‍ കടലില്‍ ന്യൂന മര്‍ദ്ദം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് ജൂണ്‍ ഒന്നിനുതന്നെ കാലവര്‍ഷം കേരളത്തിലെത്താന്‍ അനുകൂല സാഹചര്യമൊരുക്കുമെന്ന് കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സാധാരണ ജൂണ്‍ ഒന്നിനാണ് കാലവര്‍ഷം കേരളത്തിലെത്താറുളളത്. എന്നാല്‍ ഇത്തവണ തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍ അഞ്ചിന് എത്തുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. നാലു ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *