കെ.എസ്​.എഫ്​.ഇ നിക്ഷേപ പലിശനിരക്ക്​ ഉയര്‍ത്തി

തിരുവനന്തപുരം: കെ.എസ്​.എഫ്​.ഇ ഊര്‍ജ്ജിത നിക്ഷേപം സ്വീകരിച്ച്‌​ പ്രവാസികള്‍ക്കും വ്യാപാരികള്‍ക്കുമായി ഉദാര വ്യവസ്​ഥയില്‍ വായ്​പ അനുവദിക്കാന്‍ ഒരുങ്ങുന്നതായി ധനമന്ത്രി തോമസ്​ ഐസക്​. ഇതിന്ടെ ഭാഗമായി വിവിധ നിക്ഷേപങ്ങളുടെ പലിശനിരക്ക്​ ഉയര്‍ത്തി. മുതിര്‍ന്ന പൗരന്മാര്‍ക്ക്​ നല്‍കുന്ന പലിശനിരക്ക്​ എട്ടില്‍നിന്ന്​ 8.5 ശതമാനമായും ചിട്ടിപണ നിക്ഷേപത്തിന്​ 7.5 ല്‍നിന്ന്​ 7.75 ശതമാനമായും ഉയര്‍ത്തി. സ്​ഥിരനിക്ഷേപ പലിശ ഏഴില്‍നിന്ന്​ 7.25 ശതമാനമായി ഉയര്‍ത്തി. സുഗമ നിക്ഷേപ പദ്ധതിയുടെ പലിശനിരക്ക്​ 5.5 ല്‍നിന്ന്​ 6.5 ശതമാനമായാണ്​ ഉയര്‍ത്തിയത്​.

Leave a Reply

Your email address will not be published. Required fields are marked *