ഉത്രയുടെ കൊലപാതകം; സൂരജിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ നടപടികളുമായി വനിതാ കമ്മീഷന്‍

അഞ്ചല്‍ ഏറത്ത് പാമ്പിനെ കൊണ്ട് കടിപ്പിച്ച്‌ ഉത്ര എന്ന യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവായ സൂരജിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ വിശദമായ അന്വേഷണം നടത്തി കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ വനിതാ കമ്മീഷന്‍ അംഗം ഡോ ഷാഹിദ കമാല്‍ നിര്‍ദ്ദേശിച്ചു. ഈ ആവശ്യമുന്നയിച്ച്‌ കേരള വനിതാ കമ്മീഷന്‍ ജില്ലാ പോലിസ് മേധാവിക്ക് കത്തു നല്‍കി.
കുടുംബാംഗങ്ങള്‍ക്കെതിരെ സ്ത്രീധന നിരോധന നിയമം, ഗാര്‍ഹിക പീഡന നിരോധന നിയമം എന്നീ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ നടപടികളെടുക്കണം. പ്രതിക്ക് സഹായകരമായ രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുളള എല്ലാവരുടെയും പങ്ക് പുറത്തുകൊണ്ട് വരാന്‍ സമഗ്ര അന്വേഷണം വരണമെന്ന് ഷാഹിദാ കമാല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *