തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പാസ് നല്‍കിയുള്ള നിയന്ത്രണം തുടരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ കേന്ദ്രമാര്‍ഗനിര്‍ദ്ദേശത്തിന് ശേഷമായിരിക്കും തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ ലോക്ഡൗണ്‍ ഇളവുകള്‍ സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷ കൂടി പരിഗണിച്ച് നിയന്ത്രണങ്ങളോടെ മാത്രമേ അനുവദിക്കുകയുള്ളൂവെന്നും അന്തര്‍ജില്ലാ യാത്രകളെക്കുറിച്ചും ആലോചിച്ചതിന് ശേഷമേ തീരുമാനമെടുക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
2020-05-31

