ജിദ്ദ: കോവിഡ് പശ്ചാത്തലത്തില്‍ രണ്ട് മാസത്തിലധികമായി അടഞ്ഞുകിടന്ന സൗദി അറേബ്യയിലെ മുഴുവന്‍ പള്ളികളും തുറന്നു. ഞായറാഴ്ച പ്രഭാത നമസ്കാരത്തോടെയാണ് വിശ്വാസികള്‍ക്കായി ആരാധനാലയങ്ങളുടെ കവാടങ്ങള്‍ തുറന്നത്. പള്ളികളില്‍ ആരോഗ്യ സുരക്ഷ മുന്‍കരുതല്‍ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് പൂര്‍ത്തിയാക്കിയത്. രാജ്യത്തെ 98800ലധികം പള്ളികളാണ് പ്രാര്‍ഥനക്കായി തുറന്നത്. മുഴുവന്‍ പള്ളികളും അണുമുക്തമാക്കിയും ശുചീകരിച്ചുമാണ് തുറന്നുകൊടുത്തിരിക്കുന്നത്.
2020-05-31
