കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ജമാത്ത്-ഉല്‍-മുജാഹിദ്ദീന്റെ കൊടും ഭീകരന്‍ അറസ്റ്റില്‍. അബ്ദുള്‍ കരീം ഏലിയാസ് ബോറോ കരീം എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. പോലീസ് ഏറെ നാളായി തെരയുന്ന ഇയാള്‍ കേരളത്തിൽ അതിഥി തൊഴിലാളികളുടെ കൂടെ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അടുത്തിടെയാണ് ഇയാള്‍ കേരളത്തില്‍ നിന്നും ബംഗാളിലേക്ക് തിരിച്ചെത്തിയതെന്നാണ് സൂചന. ലോക്ക് ഡൗണില്‍ കുടുങ്ങിയ വിവിധ ഭാഷാ തൊഴിലാളികളോടൊപ്പമാണ് ഇയാള്‍ മടക്കയാത്ര നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്.

2017 മുതല്‍ ഇന്ത്യയിലും ബംഗ്ലാദേശിലുമായി നിരവധി കേസുകളില്‍ അബ്ദുള്‍ കരീം പ്രതിയായിട്ടുണ്ട്.ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ള ബംഗ്ലാദേശ് ഭീകര സംഘടനയാണ് ജമാത്ത്-ഉല്‍-മുജാഹിദ്ദീന്‍(ജെഎംബി). ജമാത്ത്-ഉല്‍-മുജാഹിദ്ദീന്റെ പ്രധാനപ്പെട്ട നേതാക്കളിൽ മൂന്നാമനാണിയാൾ എന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *