ജുബൈൽ: സൗദിയില്‍  കോവിഡ് ബാധിച്ച് തിരുവനന്തപുരം സ്വദേശി ജുബൈലിൽ മരിച്ചു. പോത്തൻകോട് പള്ളിപ്പുറം സി.ആർ.പി.എഫിന് സമീപം ലക്ഷ്മി എസ്​റ്റേറ്റ് റോഡിൽ ഷമീബ് മൻസിലിൽ അബ്‌ദുറഹ്‌മാൻ ബഷീർ (60) ആണ് മരിച്ചത്. കടുത്ത ശ്വാസം മുട്ടും ചുമയും അനുഭപ്പെട്ടതിനെ തുടർന്ന് രണ്ടാഴ്ചയായി പനി ബാധിച്ചു ചികിത്സയിലായിരുന്നു. മുവാസത്ത് ആശുപത്രിയിൽ ചികിത്സയില്‍ ആയിരുന്നു. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ ഡ്രൈവർ ആയി ജോലി ചെയ്തുവരുകയായിരുന്നു അബ്ദുല്‍ റഹ്മാന്‍ ബഷീര്‍ .

ഭാര്യ: ജമീല ബീവി. മക്കൾ: ഷമീബ് (ബഹ്‌റൈൻ), ഷമീർ. മരുമകൾ: ആൻസി. മൃതദേഹം കോവിഡ് നടപടി ക്രമങ്ങള്‍ പ്രകാരം സംസ്കരിക്കും

Leave a Reply

Your email address will not be published. Required fields are marked *