കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി മോഷണം നടത്തിയത് കാമുകിയുടെ അടുത്തെത്താനുള്ള പണത്തിന് വേണ്ടിയെന്ന് പ്രതി ബിലാലിന്റെ വെളിപ്പെടുത്തല്‍. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട അസം സ്വദേശിനിയായ യുവതിയെ കാണുവാനാണ് മോഷണം നടത്തിയതെന്ന് ഇയാള്‍ പൊലിസിനോടു പറഞ്ഞു.ബിലാലിന് അഞ്ച് ഭാഷകള്‍ അറിയാമെന്നും പലതവണ അസമില്‍ പോയിട്ടുണ്ടെന്നും പൊലിസ് വ്യക്തമാക്കി. ഇതര സംസ്ഥാന തൊഴിലാലികളുമായി പോകുന്ന ഏതെങ്കിലും ട്രെയിനില്‍ കയറി ആസാമിലേക്ക് കടക്കാമെന്നുമായിരുന്നു ബിലാലിന്‍റെ കണക്കുകൂട്ടൽ

Leave a Reply

Your email address will not be published. Required fields are marked *