കോവിഡ് 19 രോഗം ബാധിച്ച്‌ സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ കുണ്ടലിയൂര്‍ വഴിനടയ്ക്കന്‍ കുമാരന്‍ (87) ആണ് മരിച്ചത്. ന്യൂമോണിയബാധിച്ച്‌ തൃശൂര്‍ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ ഹൃദ്രോഗവും വന്നു. സംശയം തോന്നി കോവിഡ് ടെസ്റ്റ് നടത്തി. ഫലം പോസിറ്റീവായി.

ഇതേ തുടര്‍ന്ന് ഞായറാഴ്ച രാത്രി തൃശൂര്‍ മെഡിക്കല്‍കോളേജിലേക്ക് എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇയാളുടെ രോഗപകര്‍ച്ച ഉള്‍പ്പടെയുള്ള വിവരം ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ഇതോടെ കോവിഡ് ബാധിച്ച്‌ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 16 ആയി

Leave a Reply

Your email address will not be published. Required fields are marked *