കോഴിക്കോട്: നിരീക്ഷണത്തിലിരിക്കെ മരിച്ച്‌ കോഴിക്കോട് സ്വദേശിക്ക് കൊവിഡില്ല. മെഡിക്കല്‍ കോളജില്‍ നടത്തിയ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്. പെരുമണ്ണ സ്വദേശി ബീരാന്‍ കോയയാണ് ഇന്നലെ കുഴഞ്ഞ് വീണ് മരിച്ചത്. ജൂണ്‍ നാലിനാണ് പെരുമ്മണ്ണ സ്വദേശിയായ ബീരാന്‍ കോയ ബെംഗളൂരുവില്‍ നിന്നും നാട്ടിലെത്തുന്നത്. അന്നുമുതല്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാത്രി ബീരാന്‍ കോയ ശുചിമുറിയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം.

Leave a Reply

Your email address will not be published. Required fields are marked *