സമൂഹ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു

കേരളത്തില്‍ കോവിഡ് സമൂഹ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കേന്ദ്രം നിര്‍ദേശിച്ചതിനപ്പുറം കൂടുതല്‍ ഇളവുകള്‍ നല്‍കില്ല. കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഓരോ ദിവസവും വലിയ വര്‍ധനവുണ്ടാകുന്നത് ആശങ്കയോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ഒരു ഘട്ടത്തില്‍ സമൂഹ വ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധരും വിലയിരുത്തുന്നുണ്ട്. ഇതേ തുടര്‍ന്നാണ് സംസ്ഥാനത്ത് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്

Leave a Reply

Your email address will not be published. Required fields are marked *