കാസര്‍ഗോഡ്: മുസ്ലിംലീഗ് നേതാവും എസ്‌വൈഎസ് ട്രഷററുമായ മെട്രോ മുഹമ്മദ് ഹാജി അന്തരിച്ചു. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക് 12.30 മണിയോടെയായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് രണ്ടാഴ്ചയോളമായി ചികില്‍സയിലായിരുന്നു.

മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, സുന്നി യുവജനസംഘം ട്രഷറര്‍, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ്, സുപ്രഭാതം ദിനപത്രം ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ചിത്താരിയിലെ പരേതരായ വളപ്പില്‍ കുഞ്ഞാമുവിന്റെയും മുനിയംകോട് സൈനബിന്റെയും മകനാണ്. ഭാര്യ: സുഹറ. മക്കള്‍: മുജീബ്, ജലീല്‍, ഷമീം, ഖലീല്‍, കബീര്‍, സുഹൈല, ജുസൈല. മരുമക്കള്‍: ഫസല്‍ മാണിക്കോത്ത്, സഹോദരങ്ങള്‍: അബ്ദുല്ല, ആയിശ.

Leave a Reply

Your email address will not be published. Required fields are marked *