കണ്ണൂരിലെ കോവിഡ് മരണം:  ചികിത്സയില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കണ്ണൂര്‍: കണ്ണൂരില്‍ കോവിഡ് ബാധിച്ച്‌ മരിച്ച പി.കെ.മുഹമ്മദിന്റെ ചികിത്സയില്‍ ആരോഗ്യവകുപ്പിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സ്രവം ശേഖരിക്കുന്നതും വൈകിയിട്ടില്ല. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അതിനദ്ദേഹം തയ്യാറായിരുന്നില്ലെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.അടുത്തിടെ മസ്കറ്റില്‍ നിന്ന് നാട്ടിലെത്തിയ പി.കെ.മുഹമ്മദിന് കോവിഡ് ലക്ഷണമൊന്നും ഉണ്ടായിരുന്നില്ല. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെ പ്രവാസികള്‍ക്കിടയില്‍ നടത്തിയ റാന്‍ഡം പരിശോധനയുടെ ഭാഗമായി മകന്റെ സാമ്പിള്‍ പരിശോധിക്കുകയും, രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. തുടര്‍ന്നാണ് മുഹമ്മദിനോട് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.
ഇന്നലെ കോവിഡ് സ്ഥിരീകരിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചയുടനെയായിരുന്നു മുഹമ്മദിന്റെ മരണം. ഇദ്ദേഹത്തിന്റെ ഭാര്യയും, മകനും, മരുമകളും കോവിഡ് ചികിത്സയില്‍ കഴിയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *