ടി.പി വധക്കേസില്‍ പ്രതിയായിരുന്ന പി.കെ കുഞ്ഞനന്തന്‍ അന്തരിച്ചു

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായിരുന്ന പി.കെ കുഞ്ഞനന്തന്‍ (73) അന്തരിച്ചു. സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗമായിരുന്നു. ടി.പി കേസിലെ പതിമൂന്നാം പ്രതിയായിരുന്ന കുഞ്ഞനന്തന്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ ജയിലിലായിരുന്നു. ഇതിനിടെ ജാമ്യത്തിലിറങ്ങിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടിയത്. അണുബാധയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതോടെയാണ് മരണം സംഭവിച്ചത്.

അടുത്തിടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഇദ്ദേഹത്തിന് വിദഗ്ധ ചികിത്സയ്ക്കായി ജാമ്യം അനുവദിച്ചിരുന്നു. ജീവപര്യന്തം തടവ് ശിക്ഷ മൂന്ന് മാസം മരവിപ്പിച്ച്‌ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കുഞ്ഞനന്തന് വിദഗ്ധ ചികില്‍സ ആവശ്യമുണ്ടെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി നടപടി.

Leave a Reply

Your email address will not be published. Required fields are marked *