മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വിവാഹിതയായി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ഡോ റ്റി.വീണ വിവാഹിതയായി. ഡിവൈ എഫ് ഐ യുടെ ദേശീയ പ്രസിഡന്റായ  മുഹമ്മദ് റിയാസ് ആണ് വരന്‍. ഇവര്‍ തമ്മിലുള്ള വിവാഹം ഇന്ന് രാവിലെ 10.30നു ക്ലിഫ് ഹൗസില്‍ വച്ചു നടന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹം.

വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ ,കോലിയക്കോട് എം.കൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഐടി ബിരുദധാരിയായ വീണ ആറുവര്‍ഷം ഓറക്കിളില്‍ പ്രവര്‍ത്തിച്ച ശേഷം തിരുവനന്തപുരത്ത് ആര്‍പി ടെക്‌സോഫിറ്റ് ഇന്റര്‍നാഷണലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി. 2014 മുതല്‍ ബംഗളൂരൂവില്‍ എക്‌സാലോജിക് സൊല്യൂഷന്‍സിന്റെ എംഡിയായി പ്രവര്‍ത്തിക്കുന്നു. വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇരുവരുടേയും രണ്ടാം വിവാഹമാണ്. വീണയ്ക്ക് ആദ്യ വിവാഹത്തില്‍ ഒരു മകനും റിയാസിന് ആദ്യ വിവാഹത്തില്‍ രണ്ടു മക്കളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *