ന്യൂഡല്‍ഹി: പ്രമുഖ ചിത്രകാരന് കെ.ദാമോദരന്‍ (86) അന്തരിച്ചു. ഡല്‍ഹിയിലായിരുന്നു അന്ത്യം. തലശേരി സ്വദേശിയായ ദാമോദരന്‍ ദീര്‍ഘകാലമായി ഡല്‍ഹിയിലാണ് താമസം.
ചിത്രകലയിലെ കലയിലെ ആധുനികതാ പ്രസ്ഥാനത്തിലെ പ്രമുഖനായ വക്താവ് കൂടിയായിരുന്നു അദ്ദേഹം. കേരള ലളിത കലാ അക്കാദമി അവാര്‍ഡ്, തമിഴ്നാട് സര്‍ക്കാര്‍ അവാര്‍ഡ്, സാഹിത്യ കലാ പരിഷത്ത് അവാര്‍ഡ് തുടങ്ങി ഒട്ടേറെ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.
2020-06-15
