തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യഭക്ഷ്യകിറ്റ് വിതരണം ജൂണ്‍ 20 വരെ നീട്ടി. റേഷന്‍ കടയില്‍ നിന്നും സൗജന്യഭക്ഷ്യകിറ്റ് വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് ജൂണ്‍ 20 ശനിയാഴ്ച വരെ സപ്ലൈകോയുടെ മാവേലി സ്റ്റോറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നും വാങ്ങാം.
കിറ്റ് വാങ്ങാന്‍ വരുന്നവര്‍ റേഷന്‍ കാര്‍ഡുമായി എത്തണം. റേഷന്‍ കടകളില്‍ നിന്ന് അതിജീവന കിറ്റ് വാങ്ങാത്തവരാണ് ഈ അവസരം ഉപയോഗിക്കേണ്ടത്. ഏതാണ്ട് രണ്ട് ലക്ഷത്തോളം പേരാണ് കിറ്റ് വാങ്ങാത്തത്. കഴിഞ്ഞ 26നാണ് റേഷന്‍കട വഴിയുള്ള കിറ്റ് വിതരണം അവസാനിപ്പിച്ചത്. 87.28 ലക്ഷം കാര്‍ഡുടമകളില്‍ 84.48 ലക്ഷം പേര് കിറ്റ് വാങ്ങി.
2020-06-15

