കൊട്ടാരക്കര : ഏഴുവർഷമായി വൃക്കരോഗത്താൽ വലയുന്ന ഗൃഹനാഥൻ ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്നു. വെട്ടിക്കവല ശ്രീനിലയത്തിൽ ബി.സജീവാ(48)ണ് സുമനസ്സുകളുടെ കരുണ തേടുന്നത്. ഗൾഫിൽ ജോലിക്കിടെ കുഴഞ്ഞുവീണ സജീവിനെ തുടർ പരിശോധനയിലാണ് വൃക്കകളുടെ തകരാർ വ്യക്തമായത്. തകർന്ന മനസ്സും ശരീരവുമായി നാട്ടിലെത്തിയ സജീവിന് ആഴ്ചയിൽ മൂന്നു ദിവസം ഡയാലിസിസ് നടത്തണം. പ്ലസ്ടു പഠനം പൂർത്തിയാക്കിയ മകനും ഏഴാംക്ലാസിൽ പഠിക്കുന്ന മകളും ഉൾപ്പെടുന്ന കുടുംബത്തിന് മറ്റു വരുമാനമാർഗങ്ങളില്ല. വൃക്കമാറ്റിവയ്ക്കൽ മാത്രമാണ് ജീവൻ നിലനിർത്താനുള്ള ഏക മാർഗം.പരിചിതരും സ്നേഹിതരും നൽകുന്ന സഹായത്തിലാണ് ഡയാലിസിസ് നടന്നുപോകുന്നത്. അടിയന്തരമായി ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ വെട്ടിക്കവല ശാഖയിൽ 115501000005196 എന്ന അക്കൗണ്ട് നമ്പരിലേക്ക് സഹായങ്ങൾ അയയ്ക്കാം. ഐ.എഫ്.എസ്. കോഡ് IOBA0001155 വിവരങ്ങൾക്ക്: 9946398196, 8606026884
2020-06-17

