രാജ്യത്ത് 24 മണിക്കൂറിനിടെ 12881 പേര്‍ക്ക് പുതുതായി കൊവിഡ‌് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 12881 പേര്‍ക്ക് പുതുതായി കൊവിഡ‌് സ്ഥിരീകരിച്ചു. പുതിയ രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് കഴിഞ്ഞ മൂന്ന് ദിവസം നേരിയ കുറവ് വന്നിരുന്നെങ്കിലും ബുധനാഴ്ച അത് വീണ്ടും റെക്കോര്‍ഡ് നിരക്കിലേക്കെത്തിയിരിക്കുകയാണ്. ഒരു ദിവസത്തിനിടെ രാജ്യത്ത് ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.

24 മണിക്കൂറിനിടെ 334 പേര്‍ക്കാണ് കൊവിഡ് ബാധിച്ച്‌ ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരണം 12237 ആകുകയും 366946 പേര്‍ക്ക് രാജ്യത്ത് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *