യു.എ.ഇയില്‍ കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലായിരുന്ന മലയാളി മരിച്ചു.മലപ്പുറം തിരൂര്‍ നിറമരുതൂര്‍ മങ്ങാട് സ്വദേശി ഉമര്‍ബാവയാണ് (58) മരിച്ചത്. ഫുജൈറയില്‍ സ്വകാര്യസ്ഥാപനത്തില്‍ പി.ആര്‍.ഒ ആയിരുന്നു.
കഴിഞ്ഞദിവസം കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം യു എ ഇയില്‍ ഖബറടക്കും. മുണ്ടേക്കാട്ട് വീട്ടില്‍ മുഹമ്മദ് ബാവ ഹാജിയുടെയും ആയിശകുട്ടിയുടെയും മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *