ചെന്നൈ: തെന്നിന്ത്യന്‍ ചലച്ചിത്രതാരം ഉഷാറാണി അന്തരിച്ചു. 62 വയസായിരുന്നു.വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബാലതാരമായി സിനിമയില്‍ അരങ്ങേറിയ ഉഷാറാണി മുപ്പതോളം സിനിമകളിലാണ് ബാലതാരമായി അഭിനയിച്ചത്.

1955ല്‍ പുറത്തിറങ്ങിയ ‘ന്യൂസ്‌ പേപ്പര്‍ ബോയ്‌’ എന്ന ചിത്രത്തിലാണ് ബാലതാരമായി ആദ്യം അഭിനയിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ആകെ 200ലധികം ചിത്രങ്ങളില്‍ താരം വേഷമിട്ടു.തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള ഉഷാറാണി വിവാഹശേഷം ഇടവേള എടുത്തിരുന്നു. പിന്നീട് മകന്‍ ജനിച്ച്‌ എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഭിനയരംഗത്ത് തിരിച്ചെത്തിയത്. സംവിധായകന്‍ എന്‍ ശങ്കരന്‍നായരുടെ ഭാര്യയാണ് ഉഷാറാണി.

Leave a Reply

Your email address will not be published. Required fields are marked *