കൊച്ചി: അങ്കമാലിയില്‍ 54 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ അച്ഛന്‍ എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി കുഞ്ഞിന്റെ അമ്മ. കുഞ്ഞ് ക്രൂര പീഡനത്തിന് ഇരയായെന്നാണ് നേപ്പാള്‍ സ്വദേശിയായ അമ്മ പറഞ്ഞത്. തന്റെ കുട്ടിയല്ലെന്നാരോപിച്ച്‌ കുഞ്ഞിനെ ഭര്‍ത്താവ് മര്‍ദ്ദിച്ചിരുന്നുവെന്ന് അമ്മ പറഞ്ഞു. കുഞ്ഞിന്റെ മുഖത്തടിച്ച ശേഷം കുഞ്ഞിനെ കട്ടിലിലേക്ക് വലിച്ചെറിഞ്ഞു എന്നും അവര്‍ പറയുന്നു.
ഭര്‍ത്താവുമൊത്ത് തുടര്‍ന്ന് ജീവിക്കാന്‍ താല്‍പര്യമില്ലെന്നും നേപ്പാളിലേക്ക് തിരിച്ചുപോകണം എന്നും കുട്ടിയുടെ അമ്മ പറഞ്ഞു. അതേസമയം, സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷവും കോലഞ്ചേരിയില്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് കുഞ്ഞിപ്പോള്‍ ഉള്ളതെങ്കിലും കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ അടുത്ത 24 മണിക്കൂര്‍ കൂടി നിര്‍ണായകമാണെന്നും അവര്‍ അറിയിച്ചു.
തലയില്‍ കട്ട പിടിച്ച രക്തം ഇന്നലെ ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ഇന്ന് കുഞ്ഞ് തനിയെ മുലപ്പാല്‍ കുടിച്ചു എന്ന് ഡോക്ടര്‍ അറിയിച്ചു. പരിക്കേറ്റ ശേഷം ആദ്യമായിട്ടാണ് കുട്ടി തനിയെ മുലപ്പാല്‍ കുടിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *