കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട ; എത്തിയത് ചാര്‍ട്ടേഡ് വിമാനത്തില്‍

കൊണ്ടോട്ടി: കോവിഡ് പ്രതിസന്ധി മറയാക്കി കരിപ്പൂരില്‍ വീണ്ടും ചാര്‍ട്ടേഡ് വിമാനം വഴി സ്വര്‍ണം കടത്താന്‍ ശ്രമം. റാസല്‍ഖൈമയില്‍നിന്ന് സ്പൈസ് ജെറ്റ് ചാര്‍ട്ടേഡ് വിമാനത്തില്‍ എത്തിയ യുവാവില്‍ നിന്നാണ് ഇന്ന് സ്വര്‍ണം പിടികൂടിയത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് 736 ഗ്രാം സ്വര്‍ണം കൊണ്ടുവന്നത്. കണ്ണൂര്‍ സ്വദേശി ജിതിനാണ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച736 ഗ്രാം സ്വര്‍ണവുമായി പിടിയിലായത്.
കഴിഞ്ഞ ദിവസവും ചാര്‍ട്ടേഡ് വിമാനത്തില്‍ സ്വര്‍ണം കടത്തുന്നത് പിടികൂടിയിരുന്നു. നാല് പേരെയാണ് എയര്‍ കസ്റ്റംസ് പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നും എത്തിയ എയര്‍ അറേബ്യയുടെയും ദുബായില്‍ നിന്നും വന്ന ഫ്ലൈ ദുബായിയുടെയും ചാര്‍ട്ടേഡ് വിമാനങ്ങളിലായി എത്തിയ നാല് പേരെയാണ് കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്.
എയര്‍ അറേബ്യയുടെ ചാര്‍ട്ടേഡ് വിമാനത്തിലെ യാത്രക്കാരനില്‍ നിന്നും ഒന്നേകാല്‍ കിലോ സ്വര്‍ണവും ഫ്ലൈ ദുബായിയുടെ ചാര്‍ട്ടേഡ് വിമാനത്തില്‍ നിന്നെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നായി ഒന്നേകാല്‍ കിലോ സ്വര്‍ണവുമാണ് പിടികൂടിയത്.സ്വര്‍ണം കുഴമ്പു രൂപത്തിലാക്കി അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *