നടി ഷംനകാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം സിനിമാ മേഖലയിലേക്കും,കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് സിനിമാ മേഖലയിലുള്ളവരുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ ഐജി വിജയ് സാഖറെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ സിനിമാ മേഖലയില്‍ ഉള്ള ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കും. ഷംനയക്ക് നേരിട്ടതുപോലെ മറ്റാര്‍ക്കൊക്കെ സമാന തട്ടിപ്പ് അനുഭവം ഉണ്ടായിട്ടുണ്ടോ, ആരെയെങ്കിലും ലൈംഗീക ചൂഷണം നടത്തിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പ്രത്യേക സംഘം അന്വേഷിക്കും. നിലവില്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ കുടുതല്‍ തട്ടിപ്പുകേസുകള്‍ ഉണ്ട്.നിലവില്‍ രണ്ടു പെണ്‍കുട്ടികള്‍ കൂടി പരാതിയുമായി എത്തിയിട്ടുണ്ട്. ഇനിയും കൂടുതല്‍ പേര്‍ വരുമെന്നാണ് കരുതുന്നത്.കൂടതല്‍ പേരെ ചൂഷണം നടത്തിയിട്ടുള്ളതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ടെന്നും ഐജി വിജയ് സാഖറെ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *