കെ.കെ.ശൈലജ യു.എന്‍ സെമിനാറില്‍ പങ്കെടുത്തത് പി.ആര്‍ വര്‍ക്കാണെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി

കോഴിക്കോട്: ആരോഗ്യമന്ത്രി കെ.കെ.ശൈലജ യു.എന്‍ സെമിനാറില്‍ പങ്കെടുത്തത് പി.ആര്‍ വര്‍ക്കാണെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി. ചൈനയുമായുള്ള ബന്ധത്തിന്റെ പേരിലാണോ ശൈലജ ടീച്ചറെ യു.എന്‍ ക്ഷണിച്ചതെന്ന് സംശയമുണ്ടെന്നും ഷാജി പരിഹസിച്ചു. ചൈനയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന ആരോപണത്തില്‍ ലോകാരോഗ്യ സംഘടനയുമായി യു.എസും യൂറോപ്യന്‍ യൂണിയനും ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അവിടെയുള്ളവരെയൊന്നും ക്ഷണിക്കില്ല. ചൈനയുമായുള്ള ബന്ധത്തിന്റെ പേരിലാണോ ടീച്ചറെ നിങ്ങളെ വിളിച്ചതെന്നായിരുന്നു ഷാജിയുടെ പരിഹാസം.

കൊവിഡിന്റെ കാലത്ത് രാഷ്ട്രീയം പറയരുതെന്നാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. രാഷ്ട്രീയം പറയരുതെന്ന് പറഞ്ഞ്‌ മുല്ലപ്പള്ളിക്കെതിരെ കുരച്ചുചാടുന്നു. ഇനിയും ഷുക്കൂര്‍മാരെയുണ്ടാക്കുമെന്ന് ഡി.വൈ.എഫ്‌.ഐക്കാര്‍ക്ക് വിളിച്ചുപറയാം. അതൊന്നും രാഷ്ട്രീയമല്ല. ഒരു മാസ്‌ക് തന്ന് തങ്ങളുടെ വായ അടപ്പിക്കാമെന്ന് സര്‍ക്കാര്‍ വിചാരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *