പെരിന്തല്‍മണ്ണ: നഗരസഭാ കാര്യാലയം ജൂലായ് 21 മുതല്‍ മനഴി ബസ് സ്റ്റാന്‍ഡിലെ ഓഫിസ് സമുച്ചയത്തിലേക്ക് മാറ്റുന്നു. നിലവിലെ കെട്ടിടം പൊളിച്ച് പൊതുചടങ്ങുകള്‍ക്കായി നഗരചത്വരം നിര്‍മിക്കും. ജൂലായ് 18,19,20 തിയ്യതികളില്‍ പുതിയ കെട്ടിടത്തിലേക്ക് ഓഫിസ് മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കും. അസൗകര്യങ്ങളെ തുടര്‍ന്നാണ് മൂന്നുപതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്തുനിന്നും ഓഫിസ് മാറ്റുന്നത്. അഞ്ചുകോടി രൂപ ചെലവിലാണ് മനഴി ബസ് സ്റ്റാന്റ് സമുച്ചയത്തിന്റെ മുകളിലെ രണ്ടുനിലകള്‍ നഗരസഭാ കാര്യാലയത്തിനായി സജ്ജമാക്കിയത്.
2020-06-25

