രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 17,296 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 17,296 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു കണക്കുകള്‍ പരിശോധിക്കുകായാണെങ്കില്‍ ഇതാദ്യമായാണ് ഒരു ദിവസം ഇത്രയധികം പേര്‍ക്ക വൈറസ് ബാധ സ്ഥിരീകരിക്കുന്നത് കൂടാതെ കഴിഞ്ഞ 4 മണിക്കൂറിനിടെ 407 പേര്‍ മരിക്കുകയും ചെയ്തു.

ഇന്ത്യയില്‍ ആകെ വൈറസ് ബാധിച്ചുമരിച്ചത് 15,301 പേരാണ് 4,90,401 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 1,89,463 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 285637 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം ഒന്നരലക്ഷത്തോടടുത്തു അവിടെ 6931 പേര്‍ മരിക്കുകയും ചെയ്തു . ഡല്‍ഹിയില്‍ 73,780 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് . 2429 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 29,520 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 1753 മരണവും 70,977 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച തമിഴ്‌നാട്ടില്‍ 911 പേര്‍ മരിക്കുകയും ചെയ്തു. കേരളത്തില്‍ 3726 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 22 മരണവും റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *