മോദിയിൽ വലിയ വിശ്വാസം; ചൈനയോട്  പ്രതികാരം ചെയ്യണം” സർവേ പുറത്ത്‌

ചൈന വിഷയം കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിശ്വസിക്കുന്നതായി സർവേ ഫലം. പാക്കിസ്ഥാനേക്കാൾ വലിയ ശത്രുരാജ്യമായ ചൈനയോട് ഏറ്റുമുട്ടി ലഡാക്കിൽ ജൂൺ 15 ന് 20 സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ പ്രതികാരത്തിനായി ഇന്ത്യക്കാർ ദാഹിക്കുകയാണെന്നും ഐഎഎൻഎസ് – സീ വോട്ടർ സ്നാപ് പോൾ ഫലം വ്യക്തമാക്കുന്നു. ലഡാക്ക് സംഭവങ്ങൾ പിന്നിട്ട് ദിവസങ്ങൾക്കകമാണ് വോട്ടെടുപ്പ് നടത്തിയത്. രാജ്യത്തിന്റെ ശക്തമായ ഭാവമാണ് ഇതിൽനിന്നു വ്യക്തമാകുന്നത്. നരേന്ദ്ര മോദിയെ രാജ്യത്തെ ജനങ്ങൾ വലിയ രീതിയിൽ ഇന്ത്യയിൽ വിശ്വസിക്കുന്നതായി ഈ റിപ്പോർട്ട് പറയുന്നു. അതേസമയം, ദേശസുരക്ഷാ വിഷയത്തിൽ രാഹുൽ ഗാന്ധിയിൽ വിശ്വാസമില്ലെന്ന് 61.3% പേർ അഭിപ്രായപ്പെട്ടു. ബാക്കിയുള്ള 38.7 % പേരും അദ്ദേഹത്തെ വിശ്വസിക്കുന്നതായി അഭിപ്രായപ്പെട്ടു. പാക്കിസ്ഥാനെക്കാൾ ചൈനയാണ് ഇന്ത്യയ്ക്ക് ഏറ്റവും വലിയ തലവേദനയെന്ന് 68.3% പേർ അഭിപ്രായപ്പെട്ടപ്പോൾ 31.7% പേർ പാക്കിസ്ഥാനാണ് വലിയ ഭീഷണിയെന്ന് അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *