മലപ്പുറത്ത് അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്

മലപ്പുറം: ജില്ലയില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും മൂന്ന് നഴ്സുമാര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.അതേസമയം, ജില്ലയില്‍ ഇന്നലെ 47 കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. നിലവില്‍ സാമൂഹിക വ്യാപനമില്ലെന്ന് മന്ത്രി കെടി ജലീല്‍ പറഞ്ഞു. എന്നാലും മലപ്പുറത്തെ സ്ഥിതിഗതികള്‍ സുഖകരമല്ലെന്നും മന്ത്രി പറഞ്ഞു. വിദേശത്ത് നിന്നും ജില്ലയിലെത്തുന്നവരുടെ എണ്ണം താരതമ്യേന കൂടുതലാണ് അതുകൊണ്ട് തന്നെ രോഗികളുടെ എണ്ണം കൂടുന്നതില്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *