കോട്ടയം: പ്രവാസിയുടെ ഭാര്യയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച അയല്‍വാസിയായ ഇരുപത്തേഴുകാരന്‍ അറസ്റ്റില്‍. മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയാണ് വീട്ടമ്മയെ യുവാവ് പീഡിപ്പിച്ചത്. അയല്‍വാസിയായ വീട്ടമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പാല സ്വദേശി ആഷിശ് ജോസ് എന്ന ഇരുപത്തിയേഴുകാരനാണ് അറസ്റ്റിലായിരിക്കുന്നത്.

പ്രവാസിയുടെ ഭാര്യയായ നാല്‍പ്പതുകാരി ഫേസ്ബുക്കിലിട്ട ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രതി നഗ്ന ചിത്രങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇത് കാട്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഇരുപതാം തീയതി പാലാ ടൗണിലെ സപ്ലൈകോ ഓഫീസിന് സമീപം വച്ച്‌ പ്രതി യുവതിയെ കണ്ടിരുന്നു. നഗ്ന ചിത്രങ്ങള്‍ കൈവശമുണ്ടെന്നും പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി നിര്‍ബന്ധപൂര്‍വം കാറില്‍ കയറ്റികൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. കാറില്‍ വച്ചു തന്നെയായിരുന്നു പീഡനം. പിന്നാലെയാണ് ഇവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്

Leave a Reply

Your email address will not be published. Required fields are marked *