മലപ്പുറം ജില്ലയിൽ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു

മലപ്പുറം; കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത വട്ടകുളം, എടപ്പാള്‍, മാറഞ്ചേരി, ആലംകോട് പഞ്ചായത്തുകളില്‍ കനത്ത ജാഗ്രത പുലര്‍ത്താനാണ് നിര്‍ദേശം.ഇന്ന് മലപ്പുറത്ത് അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മലപ്പുറം എടപ്പാളില്‍ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും മൂന്നു നഴ്‌സുമാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് വിവാഹ-മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളു. അവശ്യ സര്‍വീസുകള്‍ രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ മാത്രമേ അനുവദിക്കൂ. ദേശീയ പാതയൊഴികെ മറ്റ് റോഡുകള്‍ അടയ്ക്കും. ദേശീയ പാതയില്‍ രണ്ട് ചെക്ക്പോയിന്റുകള്‍ ഉണ്ടാകും. കര്‍ശന പരിശോധനയ്ക്ക് ശേഷമേ വാഹനങ്ങള്‍ കടത്തിവിടാന്‍ അനുവദിക്കുകയുള്ളു. രോഗ ലക്ഷണമുള്ളവര്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *